ദിലീപ് ഷോ ജനകീയമാക്കി ടൊറന്‍റോ മലയാളി പ്രേക്ഷകർ
Thursday, March 30, 2017 6:04 AM IST
ടൊറന്േ‍റാ: ബ്ലൂ സഫയർ എന്‍റർടൈൻമെന്‍റിന്‍റെ ആഭിമുഖ്യത്തിൽ മേയ് 12ന് ടൊറന്േ‍റായിൽ നടക്കുന്ന ദിലീപ് ഷോ 2017ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 2015 മുതൽ കലാസാംസ്കാരിക പ്രവർത്തനങ്ങളിൽകൂടി പല സാമൂഹിക നന്മകൾക്കും തുടക്കംകുറിച്ച ബിഎസ്ഇ നടത്തുന്ന മൂന്നാമത് സ്റ്റേജ് ഷോ എന്ന പ്രത്യേക കൂടിയുണ്ട് ദിലീപ് ഷോ 2017ന്.

വെള്ളിയാഴ്ച വൈകുന്നേരം 6.30ന് ഓക്ക് വില്ലിലുള്ള ദി മീറ്റിംഗ് ഹൗസിൽ (The Meeting House) ആണ് ഷോ അരങ്ങേറുക. നാദിർഷയുടെ സംവിധാന മികവിൽ ജനപ്രിയ നായകൻ ദിലീപ്, രമേഷ് പിഷാരടി, ധർമ്മജൻ, കാവ്യാമാധവൻ, നമിത, സ്വാസിക തുടങ്ങി 25 ൽ പരം കലാപ്രതിഭകളാണ് ഷോയിൽ അണിനിരക്കുന്നത്. നോർത്ത് അമേരിക്കൻ മലയാളി കലാസ്വാദകർ ഇന്നേവരെ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും മികച്ച ഷോ തന്നെയായിരിയ്ക്കും ദിലീപ് ഷോ 2017 എന്ന് സംഘാടകർ അവകാശപ്പെട്ടു.

വിവരങ്ങൾക്ക്: രാജീവ് രാജേന്ദ്രൻ 416 873 2360, അജു വർഗീസ് 647 894 2512, ശ്രീകാന്ത് 647 835 9311, ജെറാൾഡി ജയിംസ്, 647 705 3289, രാജി 647 858 5345.

റിപ്പോർട്ട്: ജീമോൻ റാന്നി