കെഎച്ച്എൻഎ ഗ്ലോബൽ ഹിന്ദു കണ്‍വൻഷൻ: സുവനീറിലേക്ക് സൃഷ്ടികൾ ക്ഷണിച്ചു
Thursday, March 30, 2017 6:01 AM IST
ഷിക്കാഗോ: മിഷിഗണിലെ ഡിട്രോയിറ്റിൽ (Edwards Village Hotel, 600 Town Center Drive, Dearborn, MI 48126) ജൂലൈ ഒന്നു മുതൽ നാലു വരെ നടക്കുന്ന ഗ്ലോബൽ ഹിന്ദു കണ്‍വൻഷനുവേണ്ടി പ്രസിദ്ധീകരിക്കുന്ന സുവനീറിലേക്ക് രചകൾ ക്ഷണിച്ചു.

മലയാള സാഹിത്യസാംസ്കാരിക രംഗത്തെ പ്രശസ്തരുടെ സൃഷ്ടികൾ പ്രസിദ്ധീകരിക്കുന്നതിനൊപ്പം അമേരിക്കയിലെ സാഹിത്യകാരിൽ നിന്നും അഭിരുചിയുള്ള കുട്ടികളിൽ നിന്നുമുള്ള രചനകൾ കൂടി ഉൾപ്പെടുത്തുന്നു.

"ആർഷദർശനങ്ങൾ ആനുകാലിക ജീവിതത്തിൽ’ എന്ന മുഖ്യ വിഷയത്തോടൊപ്പം ആയുർജീവനം (ആയുർവേദത്തെ അടിസ്ഥാനമാക്കിയുള്ളവ), യോഗ, ആത്മീയം എന്നീ വിഷയങ്ങളും ലേഖനങ്ങൾക്ക് പരിഗണിക്കുന്നു.

പ്രസിദ്ധീകരണത്തിന് തെരഞ്ഞെടുക്കുന്പോൾ മൗലികവും ലളിതവുമായ സൃഷ്ടികൾക്ക് പ്രത്യേക പരിഗണന ലഭിക്കുന്നതാണ്. സൃഷ്ടികൾ ഇംഗ്ലീഷിലോ മലയാളത്തിലോ ആവാം. പുനപ്രസിദ്ധീകരണങ്ങൾ ഒഴിവാക്കാൻ പരമാവധി ശ്രദ്ധിക്കുന്നതാണ്. ദൈർഘ്യമേറിയ ലേഖനങ്ങൾ ഒഴിവാക്കുക.

ഫുൾ പേജ് പരസ്യങ്ങൾ 500 ഡോളർ, ഹാഫ് പേജ് പരസ്യങ്ങൾ 300 ഡോളർ എന്നീ നിരക്കുകളിൽ പ്രസിദ്ധീകരിക്കുന്നു. പരസ്യങ്ങളും സാഹിത്യ സൃഷ്ടികളും മേയ് ഒന്നിനു മുന്പായി [email protected]എന്ന ഇമെയിൽ വിലാസത്തിൽ അയച്ചു തരേണ്ടതാണ്. പരസ്യങ്ങൾക്കുള്ള ചെക്കുകൾ കെഎച്ച്എൻഎയുടെ പേരിൽ എടുത്ത് KHNA 400 Ann Arbor Road, Suite 205 Plymouth, MI 48170, USA എന്ന വിലാസത്തിൽ എത്തിക്കുക.

വിവരങ്ങൾക്ക്: അനിൽ ശ്രീനിവാസൻ (ഷിക്കാഗോ) 630 400 9735, പ്രസന്നൻ പിള്ള (ഷിക്കാഗോ) 630 935 2990, ബിജു കൃഷ്ണൻ (ഷിക്കാഗോ) 847 461 9630, മഹേഷ് കൃഷ്ണൻ (ഷിക്കാഗോ) 630 664 7431, ബിന്ദു പണിക്കർ (ഡിട്രോയിറ്റ്) 248 396 0440, മുരളി ജെ. നായർ (ഫിലഡൽഫിയ) 347 421 0909, ഉണ്ണികൃഷ്ണൻ ടി. (ഫ്ളോറിഡ) 813 334 0123, രഞ്ജിത് നായർ (ഹൂസ്റ്റണ്‍) 551 689 1543, ,സുരേഷ് തെക്കോട്ട് (മിനിയാപോലിസ്) 763 234 9824, ഗോപാലൻ നായർ (ന്യൂയോർക്ക്) 347 707 0941).

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം