ഗൾഫ് എയർ ഫ്ളൈറ്റ് സ്റ്റാറ്റസ് ഇനി മുതൽ ഓണ്‍ലൈനിൽ
Wednesday, March 29, 2017 8:22 AM IST
ഫ്രാങ്ക്ഫർട്ട്: ഗൾഫ് എയർ വിമാന യാത്രകൾ ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് വിമാനങ്ങളുടെ സ്റ്റാറ്റസ് ലോകമെന്പാടും ഓണ്‍ലൈനായി അറിയുന്നതിനുള്ള സംവിധാനം വരുന്നു. വിമാനങ്ങളുടെ വിവരങ്ങൾ ഡിജിറ്റൽ ആയി നൽകുന്ന പ്രമുഖ സ്ഥാപനമായ ഒഎജിയുമായി സഹകരിച്ചാണ് പുതിയ സംവിധാനം നിലവിൽവരിക.

ഗൾഫ് എയറിന്‍റെ ഒൗദ്യോഗിക വെബ് സൈറ്റിൽ നിന്നും വിമാനത്തിന്‍റെ സ്റ്റാറ്റസ് അറിയാം. ഇതിനായി ഉപഭോക്താക്കൾക്ക് വിമാനങ്ങളുടെ തത്സമയ വിവരങ്ങൾ അറിയാനുള്ള സോഫ്റ്റ് വെയർ ലഭ്യമാക്കും. കാലാവസ്ഥ, ഉപഭോക്താവിന് ആവശ്യമുള്ള വിമാനത്തിന്‍റെ നിലവിലെ സ്ഥിതി, എത്തിച്ചേരുന്ന സ്ഥലം തുടങ്ങിയ കാര്യങ്ങൾ ഇമെയിൽ ആയോ, എസ്എംഎസ് ആയോ ട്വിറ്ററിലോ അറിയാനാകും. ഇംഗ്ലീഷ്, അറബി, ജർമൻ, ഫ്രഞ്ച് തുടങ്ങിയ ഭാഷകളിലാണ് ഇത് ലഭ്യമാകുക. വിമാനയാത്രകൾ ബുക്ക് ചെയ്യുന്നതോടൊപ്പം ഓണ്‍ലൈൻ സർവീസുകളായ ഗ്രൂപ്പ് ബുക്കിംഗ്, ഹോട്ടൽ ബുക്കിംഗ്, കാർ വാടകയ്ക്ക് എടുക്കൽ, ട്രാവൽ ഇൻഷ്വറൻസ് എന്നിവയും ഉണ്ടാകും.

വിവരങ്ങൾക്ക്: ഗൾഫ് എയർ വെബ്സൈറ്റ് www.gulfair.com സന്ദർശിക്കുക. (+973) 17373737 എന്ന നന്പരിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന വേൾഡ് വൈഡ് കോണ്‍ടാക്ട് സെന്‍ററുമായി ബന്ധപ്പെടാവുന്നതാണ്.

റിപ്പോർട്ട്: ജോർജ് ജോണ്‍