വരൻ സുന്ദരനാണ്; ഒരുക്കങ്ങൾ പൂർത്തിയായി
Tuesday, March 28, 2017 8:33 AM IST
സിഡ്നി: സിഡ്നിയിലെ പ്രമുഖ മാധ്യമ സ്ഥാപനമായ മെട്രോ മലയാളവും എന്‍റർടൈമെന്‍റ് ഗ്രൂപ്പായ ഇ ഫോർ യുവും സംയുക്തമായി സംഘടിപ്പിക്കുന്ന ന്ധവരൻ സുന്ദരനാണ്’ എന്ന സിനിമാറ്റിക് സ്റ്റേജ് ഷോയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംവിധായകൻ പ്രിൻസ് ജോർജും കോ ഓർഡിനേറ്റർ പ്രശാന്ത് ജോർജും അറിയിച്ചു. നാലു മാസമായി നടന്നുവന്ന റിഹേഴ്സൽ ക്യാന്പിന് ശനിയാഴ്ച പരിസമാപ്തിയാവും.

ഏപ്രിൽ രണ്ടിന് (ഞായർ) വൈകുന്നേരം നാലിന് റൂട്ടി ഹിൽ ഞടഘ ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സ്റ്റേജ് ഷോയിൽ എഴുപതിൽ പരം കലാകാര·ാർ പങ്കെടുക്കും. നാടകം, സംഗീതം, നൃത്ത ശില്പങ്ങൾ, ചാക്യാർ കൂത്ത്, ഉപകരണ സംഗീതം തുടങ്ങിയ മേഖലകളെ കോർത്തിണക്കി ആധുനിക ശബ്ദ വെളിച്ച വിന്യാസങ്ങളുടെ അകന്പടിയോടെ അവതരിപ്പിക്കപ്പെടുന്പോൾ ഓസ്ട്രേലിയൻ മലയാള കലാരംഗത്തിന് അതൊരു പുതിയ കലാനുഭവമായിരിക്കും. ഡിസയർ മോർഗേജ് സൊല്യൂഷൻസും മൂവ് റിയൽറ്റിയുമാണ് ഷോയുടെ സ്പോണ്‍സർമാർ.

റിപ്പോർട്ട്: ജയിംസ് ചാക്കോ