പോൾ ജോണിന്‍റെ സംസ്കാരം 28ന്; അന്ത്യയാത്ര കാരുണ്യസന്ദേശയാത്രയാകും
Monday, March 27, 2017 5:28 AM IST
ലണ്ടൻ: മാഞ്ചസ്റ്ററിൽ വാഹനാപകടത്തിൽ മരിച്ച പോൾ ജോണിന്‍റെ സംസ്കാരം വിഥിൻഷോ സെന്‍റ് ആന്‍റണീസ് ദേവാലയത്തിൽ 28ന് ചൊവ്വാഴ്ച നടക്കും. ശുശ്രൂഷകളോടനുബന്ധിച്ച് പോളിനോട് ആദരവ് പ്രകടിപ്പിക്കുന്നതിന്‍റെ ഭാഗമായി അദ്ദേഹത്തിന്‍റെ കുടുംബം ചാരിറ്റിക്കായി ധനസമാഹരണം നടത്തുന്നു. കോട്ടയത്തെ സെന്‍റ്ജോസഫ് ഹോം ഫോർ കാൻസർ ആൻഡ് എച്ച്ഐവി ഹോമിനെ സഹായിക്കാനാണ് ധനസമാഹരണം നടത്തുന്നത്.

അന്നേ ദിവസം പൂക്കളോ, കാർഡുകളോ തുടങ്ങി ആദരവ് പ്രകടിപ്പിക്കുവാനുള്ള കാര്യങ്ങളെല്ലാം ഒഴിവാക്കി ആ തുക പള്ളിയിൽ പ്രത്യേകം തയാക്കിയിരിക്കുന്ന ചാരിറ്റി ബോക്സിൽ നിക്ഷേപിച്ചാൽ അതായിരിക്കും പോളിന് കൊടുക്കാവുന്ന ഏറ്റവും ഉചിതമായ അന്ത്യാഞ്ജലി എന്നാണ് കുടുംബം കരുതുന്നത്.

പോൾ ജോണിന്‍റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ഫൂണറൽ ഡയറക്ടേഴ്സിന്‍റെ വാഹനം രാവിലെ 1ന് സെന്‍റ് ആന്‍റണീസ് ദേവാലയത്തിൽ എത്തിച്ചേരും. തുടർന്ന് ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാസിക്കലിന്‍റെ മുഖ്യകാർമികത്വത്തിൽ ശുശ്രൂഷകൾ ആരംഭിക്കും. വികാരി ജനറാൾ റവ. സജി മലയിൽ പുത്തൻപുരയിൽ, സീറോ മലബാർ ചാപ്ലിൻ റവ.ഡോ.ലോനപ്പൻ അരങ്ങാശേരി, സീറോ മലങ്കര ചാപ്ലിൻ ഫാ. രഞ്ജിത്ത് തുടങ്ങി നിരവധി വൈദികൾ ശുശ്രൂഷകളിൽ സംബന്ധിക്കും.

ദേവാലയത്തിൽ പൊതു ദർശനത്തിനും അന്തിമോപചാരമർപ്പിക്കുന്നതിനും അവസരമുണ്ടായിരിക്കും. തുടർന്ന് ഒന്നരയോടെ മൃതദേഹം ദേവാലയത്തിൽ നിന്നും സതേണ്‍ സിമിത്തേരിയിലേക്ക് കൊണ്ടു പോവുന്നതാണ്.

സെന്‍റ്ജോണ്‍സ് പ്രീസ്റ്റ്ബറിയിൽ ഫാ. സജി മലയിൽപുത്തൻപുരയുടെ നേതൃത്വത്തിൽ ചേർന്ന യോഗം ഫ്യൂണറൽ സംബന്ധിച്ച ക്രമീകരണങ്ങൾക്ക് അന്തിമരൂപം നല്കി. ഇതനുസരിച്ച് ശുശ്രൂഷകൾക്ക് എത്തുന്നവർക്ക് വാഹനം പാർക്ക് ചെയ്യുന്നതിന് Cornishman Pub, Cornishway, Wythenshawe, M22 OJX. Forum Cetnre, Wythenhawe, M22 5RX എന്നിവിടങ്ങളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.

ദേവാലയത്തിന്‍റെ വിലാസം:St. Antonys Church, Dunkery Road, Wythenshawe, M22 OWR.

സിമിത്തേരിയുടെ വിലാസം: Southern Cemetery, Barlow Moor Road, Chorton - Cum - Hardy, M21 7GL.

റിപ്പോർട്ട്: അലക്സ് വർഗീസ്