"ജ്വാല’ മാർച്ച് ലക്കം പുറത്തിറങ്ങി
Saturday, March 25, 2017 6:02 AM IST
ലണ്ടൻ: യുക്മയുടെ ഇമാഗസിൻ "ജ്വാല’ മാർച്ച് ലക്കം പുറത്തിറങ്ങി. യുക്മ നാഷണൽ കമ്മിറ്റിയുടെ തീരുമാനപ്രകാരം തെരഞ്ഞെടുക്കപ്പെട്ട പുതിയ എഡിറ്റോറിയൽ ബോർഡിന്‍റെ ആദ്യ ലക്കം എന്ന നിലയിൽ ചില പുതുമകളോടെയാണ് പുറത്തിറക്കിയിരിക്കുന്നത്.

യുകെയിലെ എഴുത്തുകാരുടെ കൃതികളും ലേഖനങ്ങളും പ്രവാസിമലയാളികളിൽ എത്തിക്കുവാനും സാഹിത്യമേഖലയിലെ പ്രശസ്തരെയും വളർന്നുവരുന്നവരെയും വായനക്കാർക്കു പരിചയപ്പെടുത്തുവാനും മണ്‍മറഞ്ഞുപോയ വാഗ്മികളുടെ ഓർമ വായനക്കാരിൽ എത്തിക്കുവാനും ശ്രദ്ധിക്കുകവഴി ജ്വാല ക്ക് കൂടുതൽ വായനക്കാരെ നേടുവാൻ സാധിക്കുമെന്ന് എഡിറ്റോറിയൽ ബോർഡ് കരുതികൊണ്ടാണ് ഈ ലക്കം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

പുതിയ ലക്കത്തിന്‍റെ മുഖ ചിത്രം പ്രശസ്ത എഴുത്തുകാരൻ വികഐന്നിന്‍റെതാണ്.

ജ്വാല മാർച്ച് ലക്കം വായിക്കുവാൻ https://issuu.com/jwalaemagazine/docs/jwala_march17 ലിങ്കിൽ ക്ലിക്ക് ചെയ്യുക.