ബ്രിസ്ബേനിൽ സംഗീത സായാഹ്നം ന്ധശ്രീരാഗം’ 25ന്
Thursday, March 23, 2017 8:11 AM IST
ബ്രിസ്ബേൻ: ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ പ്രശസ്ത ഗായകരായ ഉണ്ണിമേനോനും മാളവികയും ഒരുക്കുന്ന സംഗീത സായാഹ്നം "ശ്രീരാഗം’ മാർച്ച് 25ന് (ശനി) നടക്കും. Unidus Community Centre കമ്യൂണിറ്റി സെന്‍ററിൽ (204 Sherbrooke Rd Willawong) വൈകുന്നേരം അഞ്ചിനാണ് പരിപാടി. മേനോൻ അസോസിയേറ്റ്സാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

പ്രവേശനം പാസുമൂലം നിയന്ത്രിച്ചിട്ടുണ്ട്. മുതിർന്നവർക്ക് 60, 40, 25 ഡോളർ നിരക്കുകളിലും കുട്ടികൾക്ക് 20, 15, 10 ഡോളർ നിരക്കിലും ഫാമിലിക്ക് 150, 100, 80 നിരക്കുകളിലും ടിക്കറ്റുകൾ ലഭ്യമാണ്.

ഓണ്‍ലൈനിൽ ടിക്കറ്റുകൾ ആവശ്യമുള്ളവർ www.ticketbooth.com.au എന്ന വെബ്സൈറ്റ് സന്ദർശിക്കുക.