ജർമൻ തെരഞ്ഞെടുപ്പ്; മൊബൈൽ ഗെയിം വിവാദത്തിൽ
Thursday, March 23, 2017 8:10 AM IST
ബെർലിൻ: ജർമൻ പൊതുതെരഞ്ഞെടുപ്പ് പ്രമേയമാകുന്ന മൊബൈൽ ഗെയിം വ്യാപകമായി പ്രചരിക്കുന്നു. ഇതിൽ ഉപയോഗിച്ചിരിക്കുന്ന ആശയങ്ങൾ കടുത്ത വിമർശനങ്ങൾക്കും പാത്രമാകുന്നു.

ചാൻസലർ ആംഗല മെർക്കലിന്‍റെ പ്രധാന എതിരാളി മാർട്ടിൻ ഷൂൾസിന്‍റെ പേരിലുള്ള ട്രെയ്നാണ് ഗെയിമിലെ നായകൻ. ഡൊണൾഡ് ട്രംപിനെയും വ്ളാദിമിർ പുടിനെയും പോലുള്ള നേതാക്കളെ ഈ ട്രെയ്ൻ ഇടിച്ചു തെറിപ്പിക്കുന്നതാണ് ഗെയിം.

ഷൂൾസ്സഗ്, അഥവാ ഷൂൾസ് ട്രെയ്ൻ എന്നാണ് ഗെയിമിന്‍റെ പേര്. ഈ പേരിൽ പാട്ടു പോലും പുറത്തിറങ്ങിക്കഴിഞ്ഞു. എതിർപ്പ് തുടരുന്നുണ്ടെങ്കിലും ഇതിനു വൻ തോതിൽ പ്രചാരവും ലഭിക്കുന്നുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ