മാർ സ്രാന്പിക്കൽ ഓൾഡ്ഹാമിൽ ഇടയ സന്ദർശനം പൂർത്തിയാക്കി
Thursday, March 23, 2017 8:08 AM IST
ഓൾഡ്ഹാം: സാൽഫോർഡ് സീറോ മലബാർ ചാപ്ലിയൻസിയിലെ പ്രമുഖ ഇടവകയായ ഓൾഡ്ഹാമിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ ഇടയ സന്ദർശനം നടത്തി. സാൽഫോർഡ് ഇടവകയിലെത്തിയ മാർ സ്രാന്പിക്കലിനെ സീറോ മലബാർ ചാപ്ലിൻ ഫാ. തോമസ് തൈക്കൂട്ടത്തിലിന്‍റെ നേതൃത്വത്തിൽ വിശ്വാസികൾ സ്വീകരിച്ചു. തുടർന്നു ഇടവകയിലെ എല്ലാ അംഗങ്ങളുടേയും ഭവനങ്ങൾ സന്ദർശിച്ച അദ്ദേഹം ഇടവകാഗംങ്ങൾ ഒരുക്കിയ കുടംബക്കൂട്ടായ്മ സമ്മേളനത്തിലും സ്നേഹവിരുന്നിലും പങ്കെടുത്തു. കുട്ടികൾക്കൊപ്പം ദീർഘനേരം ചെലവഴിച്ച മാർ സ്രാന്പിക്കൽ അവരുടെ വാക്ചാതുരിയെ വാനോളം പ്രശംസിക്കുകയും അവരെ സഭയുടെ വിശ്വാസപൈതൃകത്തിൽ വളർത്തേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചു മാതാപിതാക്കളെ ഉദ്ബോധിപ്പിക്കുകയും ചെയ്തു.

ഇടവകാംഗങ്ങളുടെ സൗഹൃദകൂട്ടായ്മയായിമാറിയ സമ്മേളനത്തിൽ ഷാജി തോമസ് വരാക്കുടി സ്വാഗതം ആശംസിച്ചു. ഫാ. തോമസ് തൈക്കൂട്ടത്തിൽ സന്ദേശം നൽകി. തോമസ് ജോസഫ് പ്രസംഗിച്ചു. ട്രസ്റ്റി സജി ജോസഫ് പരിപാടികൾക്ക് നേതൃത്വം നൽകി. ബൈജു മത്തായി, സാബു തോമസ്, ഷിന്േ‍റാ ചാക്കോ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ടോമി തോമസ് ഡിന്നർ ഒരുക്കി. ഓൾഡ്ഹാം സെന്‍റ് പാട്രിക് പള്ളി വികാരി റവ. ഫിലിപ്പ് സാംനെറുമായി സൗഹൃദ സംഭാഷണം നടത്തിയ മാർ സ്രാന്പിക്കൽ, ഓൾഡ് ഹാമിലെ സന്ദർശനം പൂർത്തിയാക്കി ആഷ്ടണ്‍ അണ്ടർ ലൈനിലേക്ക് യാത്രയായി.

റിപ്പോർട്ട്: അലക്സ് വർഗീസ്