സ്വിറ്റ്സർലൻഡിൽ ട്രെയിൻ പാളം തെറ്റി മുന്നു പേർക്കു പരിക്ക്
Thursday, March 23, 2017 12:48 AM IST
ജനീവ: സ്വിറ്റ്സർലൻഡിലെ ലുസേർണിൽ യാത്രാ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ മൂന്നു പേർക്കു പരിക്കേറ്റു. ഇറ്റലിയിലെ മിലാനിൽനിന്നും ബസേലിലേക്കു പോകുകയായിരുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. 160 യാത്രക്കാരാണ് സംഭവ സമയത്ത് ട്രെയിനിലുണ്ടായിരുന്നത്. അപകടകാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.