ലാൻഡിംഗിനിടെ യാത്രാവിമാനം തകർന്നു; 14 പേർക്കു പരിക്ക്
Tuesday, March 21, 2017 12:15 AM IST
ജുബ: സുഡാനിൽ 45 യാത്രക്കാരുമായി പോയ യാത്രാവിമാനം നിലത്തിറക്കുന്നതിനിടെ തകർന്നു വീണ് 14 പേർക്കു പരിക്ക്. വടക്കുപടിഞ്ഞാറൻ നഗരമായ വോവ് വിമാനത്താവളത്തിൽ വിമാനം ഇറക്കുന്നതിനിടെയായിരുന്നു അപകടം.

മോശം കാലാവസ്ഥയെ തുടർന്ന് തലസ്ഥാനമായ ജുബയിൽനിന്നെത്തിയ പൈലറ്റിന് റണ്‍വേ വ്യക്തമായി കാണാൻ കഴിയാതിരുന്നതാണ് അപകടത്തിനു കാരണമായതെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. അപകടത്തിൽ വിമാനത്തിന്‍റെ പിൻഭാഗം പൂർണമായും കത്തിയമർന്നു.

14 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് ഒൗദ്യോഗിക അറിയിപ്പ് ലഭിച്ചിരിക്കുന്നത്. വിമാനത്തിലുണ്ടായിരുന്ന മറ്റുള്ളവർ ജീവനോടെയുണ്ടോ എന്ന വിവരം വ്യക്തമല്ല.