ഗാൾവേ പള്ളിയിൽ പാതി നോന്പ് ശുശ്രൂഷയും ഓർമ പെരുന്നാളും
ഗാൾവേ (അയർലൻഡ്): ഗാൾവേ സെന്‍റ് ജോർജ് സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ പാതിനോന്പ് ശുശ്രൂഷയും പരിശുദ്ധ പാത്രിയർക്കീസ് മോറാൻ മോർ ഇഗ്നാത്തിയോസ് സാക്കാ പ്രഥമൻ ബാവായുടെ മൂന്നാമത് ഓർമപെരുന്നാളും ആചരിക്കുന്നു.

21ന് (ചൊവ്വ) വൈകുന്നേരം അഞ്ചിന് നടക്കുന്ന വിശുദ്ധ കുർബാനക്ക് ഇടുക്കി, യുകെ ഭദ്രാസനാധിപനും തൂത്തുട്ടി മോർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രം ഡയറക്ടറുമായ സക്കറിയാസ് മോർ ഫിലക്സിനോസ് മുഖ്യകാർമികത്വം വഹിക്കും. അന്പതു നോന്പ് പകുതി ഭാഗം പിന്നിടുന്നതിനോടനുബന്ധിച്ചാണ് പാതിനോന്പ് ശുശ്രൂഷകൾ നടത്തപ്പെടുന്നത്. അന്നേദിവസം ഗാഗുൽത്ത കുരിശ് ദേവാലയമധ്യത്തിൽ നാട്ടുന്നത് ഒരു പ്രധാന ചടങ്ങാണ്.