മക്കളെ കാണാനെത്തിയ അമ്മയ്ക്ക് നടസ്ഫോർഡിൽ അന്ത്യവിശ്രമം
Monday, March 20, 2017 7:20 AM IST
മാഞ്ചസ്റ്റർ: നാട്ടിൽനിന്നും മക്കളെ കാണാനെത്തിയ മാതാവിന് ഒടുവിൽ നടസ്ഫോർഡിൽ അന്ത്യവിശ്രമം. മാർച്ച് 10നാണ് പത്തനംതിട്ട തുരുത്തിക്കാട് പരേതനായ കുര്യാക്കോസിന്‍റെ ഭാര്യ എൽസമ്മ മക്കളെ സന്ദർശിക്കാനെത്തവേ നടസ്ഫോർഡിൽ മരിച്ചത്. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു മരണം. അമേരിക്കയിൽ സ്ഥിരതാമസമാക്കിയിട്ടുള്ള എൽസമ്മ ഏതാനും മാസങ്ങൾക്കു മുന്പാണ് യുകെയിലെത്തിയത്.

സംസ്കാരം 21ന് (ചൊവ്വ) 10.30ന് നട്സ്ഫോർഡ് സെന്‍റ് വിൻസെന്‍റ് കത്തോലിക്കാ ദേവാലയത്തിലെ ശുശ്രൂഷകൾക്കുശേഷം ന്യൂട്സ്ഫോർഡ് സെമിത്തേരിയിൽ. ഗ്രേറ്റ് ബ്രിട്ടൻ രൂപത വികാരി ജനറാൾ റവ. സജി മലയിൽ പുത്തൻപുരയിൽ ശുശ്രൂഷകൾക്ക് നേതൃത്വം നല്കും. ഷ്രൂസ്ബറി രൂപത സീറോ മലബാർ ചാപ്ലിൻ റവ.ഡോ.ലോനപ്പൻ അരങ്ങാശേരി, സീറോ മലങ്കര ചാപ്ലിൻ ഫാ. രഞ്ജിത്ത് തുടങ്ങിയവർ സഹകാർമികരാകും. ശുശ്രൂഷകൾക്കുശേഷം അന്തിമോപചാരമർപ്പിക്കാൻ അവസരമുണ്ടായിരിക്കും.

മക്കൾ ബിനു (അമേരിക്ക), ബിന്ദു (ഇന്ത്യ), ബൈജു (നട്സ്ഫോർഡ്), ബിറ്റി (ഇന്ത്യ), ബിനി (മാഞ്ചസ്റ്റർ). മരുമക്കൾ: ടെസി, ബെന്നി, ടീന, ബിബിൻ, ഷൈൻ.

ദേവാലയത്തിന്‍റെ വിലാസം: St. VINCENT CATHOLIC CHURCH, TATTON STREET, KNUTSFORD, WA I6 6 HR.

സെമിത്തേരിയുടെ വിലാസം: KNUTSFORD CEMETERY, TABLEY HILL LANE, WA 16 0 EW.

റിപ്പോർട്ട്: അലക്സ് വർഗീസ്