അബർഡീൻ സെന്‍റ് ജോർജ് കോണ്‍ഗ്രിഗേഷൻ ഇടവകയായി
Monday, March 20, 2017 7:08 AM IST
അബർഡീൻ: മാർ ഗീവർഗീസ് സഹദായുടെ നാമത്തിൽ യുകെ റീജണൽ അബർഡീൻ മേഖലയിൽ അബർഡീൻ സെന്‍റ് ജോർജ് കോണ്‍ഗ്രിഗേഷൻ ഇടവകയായി ഉയർത്തി. അബർഡീൻ സെന്‍റ് ജോർജ് യാക്കോബൈറ്റ് സിറിയൻ ഓർത്തഡോസ് ചർച്ച് എന്ന പേരിലായിരിക്കും ഇനി മുതൽ കോണ്‍ഗ്രിഗേഷൻ അറിയപ്പെടുക.

യുകെ പാത്രിയർക്കൽ വികാരി സഖറിയാസ് മാർ ഫിലക്സിനോസാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇനി മുതൽ സഭ ഒരു കുടുംബവും ദൈവം പിതാവുമായുള്ള ഏക കുടുംബത്തിലെ ഏക ശരീരമായ കൂട്ടായ്മ അനുഭവിക്കുന്ന ഒരേ ശരീരത്തിലെ അവയവങ്ങളെ പോലെ ഇടവക ഒരു കുടുംബം ആയിരിക്കണമെന്നും സമൂഹത്തിനു മാതൃകയും ബന്ധങ്ങളിൽ അകൽച്ച ഉണ്ടാകാതെയും സ്നേഹം കുറഞ്ഞു പോകാതെയും നല്ല സാക്ഷ്യമുള്ള ഒരു ഇടവകയാകണമെന്നും കോണ്‍ഗ്രിഗേഷന് നേതൃത്വം നൽകിയ ഏവരേയും മാർ ഫിലക്സിനോസ് അഭിനന്ദിച്ചു.

റിപ്പോർട്ട്: രാജു വേലംകാല