മൾട്ടി കൾച്ചറൽ ടെസ്റ്റ് ഓഫ് ദി വേൾഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു
Saturday, March 18, 2017 8:18 AM IST
ബ്രിസ്ബേൻ: ബ്രിസ്ബേൻ മലയാളി അസോസിയേഷനും ബ്രിസ്ബേൻ സിറ്റി കൗണ്‍സിലും സംയുക്തമായി സ്റ്റാഫോർഡ് കീയോംഗ് പാർക്കിൽ മൾട്ടി കൾച്ചറൽ ടെസ്റ്റ് ഓഫ് ദി വേൾഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു.

ക്യൂൻസ്ലാൻഡ് കാബിനറ്റ് മന്ത്രി ആന്‍റണി ലൈനാം ഉദ്ഘാടനം ചെയ്തു. പാർലമെന്‍റ് അംഗം ട്രേസി ഡേവിസ്, കൗണ്‍സിലർമാരായ ഫിയോണ കീങ്ങ്, അമാൻഡ കൂപ്പർ, നോംവിഡം തുടങ്ങിയവർ പ്രസംഗിച്ചു. അസോസിയേഷൻ ഭാരവാഹികളായ ദിനേശ് കൊല്ലപ്പിള്ളിൽ, സജിത് ജോസഫ്, അജോ ജോസ് പൂത്തോട്ട, കിരണ്‍ ജോർജ്, ജിജോ ആന്‍റണി, ജോസഫ് ചെറുപള്ളിൽ, രാജു പനന്താനം, ആന്‍റണി ജോണ്‍, സ്റ്റീഫൻ കോശി സാം എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. മുപ്പതോളം രാജ്യങ്ങളിൽനിന്നുള്ള കലാകാരന്മാർ ഉത്സവത്തിൽ പങ്കെടുത്തു.

റിപ്പോർട്ട്: ജോളി കരുമത്തി