സൊ​മാ​ലി​യ​ൻ അ​ഭ​യാ​ർ​ഥി ബോ​ട്ടി​നു നേ​രെ വ്യോ​മാ​ക്ര​മ​ണം; 42 മ​ര​ണം
Saturday, March 18, 2017 2:32 AM IST
സ​നാ: യ​മ​നി​ലെ ഹൊ​ദി​ദ തീ​ര​ത്ത് സൊ​മാ​ലി​യ​ൻ അ​ഭ​യാ​ർ​ഥി ബോ​ട്ടി​നു നേ​രെ​യു​ണ്ടാ​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 42 അ​ഭ​യാ​ർ​ഥി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. യ​മ​നി​ൽ​നി​ന്നും സു​ഡാ​നി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന അ​ഭ​യാ​ർ​ഥി​ക​ളാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി ബാ​ബ് അ​ൽ മാ​ൻ​ഡേ​ബ് ക​ട​ലി​ടു​ക്കി​ലാ​യി​രു​ന്നു സം​ഭ​വം.

അ​പ്പാ​ച്ചെ ഹെ​ലി​കോ​പ്റ്റ​റി​ൽ​നി​ന്നാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. മ​രി​ച്ച​വ​രി​ൽ കു​ട്ടി​ക​ളും സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് ആ​രാ​ണെ​ന്ന​തി​ൽ വ്യ​ക്ത​ത​യി​ല്ല. സം​ഭ​വ​ത്തി​ൽ എ​ൺ​പ​തി​ലേ​റെ പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.