പാരീസിലെ വിമാനത്താവളത്തിൽ അക്രമിയെ വെടിവച്ചു കൊലപ്പെടുത്തി
Saturday, March 18, 2017 2:28 AM IST
പാരീസ്: പാരീസിലെ ഒർലി വിമാനത്താവളത്തിൽ തോക്ക് തട്ടിപ്പറിക്കാൻ ശ്രമിച്ച അക്രമിയെ സൈനികൻ വെടിവച്ചു കൊലപ്പെടുത്തി. സംഭവത്തെ തുടർന്ന് യാത്രക്കാരെ വിമാനത്താവളത്തിൽനിന്ന് ഒഴിപ്പിച്ചു.

സ്ഫോടക വസ്തുക്കൾ ഉണ്ടെന്ന സംശയത്തെ തുടർന്ന് വിമാനത്താവളത്തിൽ പോലീസ് തെരച്ചിൽ നടത്തുകയാണ്. കൊല്ലപ്പെട്ടയാൾ ആരാണെന്നു പരിശോധിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.