ഈസ്റ്റ് ഹാമിൽ മലയാളി അർബുദരോഗത്തെതുടർന്നു മരിച്ചു
ലണ്ടൻ: ഈസ്റ്റ്ഹാമിൽ മലയാളി അർബുദരോഗത്തെതുടർന്നു മരിച്ചു. കൊല്ലം മയ്യനാട് സ്വദേശി റിച്ചാർഡ് ജോസഫ് (64) ആണ് മരിച്ചത്. ഇന്ത്യൻ എയർ ഫോഴ്സ് റിട്ടയേർഡ് ഉദ്യോഗസ്ഥനായിരുന്ന പരേതൻ കഴിഞ്ഞ ഒരു വർഷമായി ലണ്ടനിൽ അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു.

ലണ്ടനിലെ വൂൾവിച്ചിൽ ലക്കി ഫുഡ്സ് സെന്‍റർ എന്ന സ്ഥാപനത്തിൽ ജോലിചെയ്തു വരികയായിരുന്നു. ഇന്ത്യൻ എയർ ഫോഴ്സിൽ നിന്നും റിട്ടയർ ചെയ്ത ശേഷം രണ്ടു വർഷത്തോളം ദുബായിൽ സേവനം ചെയ്ത ശേഷം 2007 ലാണ് ഭാര്യക്കൊപ്പം ഇംഗ്ലണ്ടിലെത്തുന്നത്.

ഈസ്റ്റ് ഹാമിലെ ഫോർ സീസണ്‍ കെയർ ഹോം ജീവനക്കാരിയായ ലീനയാണ് ഭാര്യ. മകൻ: ഹണിസണ്‍ (അബുദാബി), ഹാരി. സഹോദരങ്ങൾ: ഫ്രാൻസിസ് ജോസഫ്, ജെറാൾഡ് ജോസഫ്, ടൈറ്റസ് ജോസഫ്, സീലി മരിയദാസ്.

21ന് ശനി രാവിലെ 10ന് പൊതുദർശനവും തുടർന്ന് (സെന്‍റ് മൈക്കിൾ ചർച്ച്, 21, ടിൽബറി റോഡ്, ഈസ്റ്റ് ഹാം, ലണ്ടൻ ഇ6 6ഇഡി) സംസ്കാരവും നടക്കും.

റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ