മാഞ്ചസ്റ്ററിൽ മലയാളി വാഹനാപകടത്തിൽ മരിച്ചു
Friday, March 17, 2017 6:14 AM IST
ലണ്ടൻ: മാഞ്ചസ്റ്ററിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൂടല്ലൂർ സ്വദേശി പോൾ ജോണ്‍ മരിച്ചു. മാർച്ച് 14ന് വിഥിൻഷാ ഹോളിഹെഡ്ജ് റോഡിലെ വുഡ്ഹൗസ് ലൈനിൽ ആണ് അപകടം. കുട്ടികളെ സ്കൂളിൽ നിന്നും കൂട്ടിക്കൊണ്ടുവരും വഴി റോഡ് മുറിച്ചു കടക്കവേ എതിരെ വന്ന വാഹനം ഇടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ പോൾ ജോണ്‍ സാൽഫോർഡ് ഹോപ്പ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം. അപകടത്തിൽ ഇദ്ദേഹത്തിന്‍റെ ഒൻപത് വയസുകാരി മകൾക്കും സാരമായ പരിക്കുകളുണ്ട്.

പോളിന്‍റെ മുഴുവൻ ആന്തരികവയവങ്ങളും ദാനം ചെയ്യുമെന്ന് കുടുംബം അറിയിച്ചു. പോളിന്‍റെ കുടുംബത്തിന് സാന്ത്വനമേകാൻ മാഞ്ചസ്റ്ററിലെയും പരിസരപ്രദേശങ്ങളിലെയും മുഴുവൻ മലയാളികളും കുടുംബത്തിനൊപ്പമുണ്ടായിരുന്നു.

നാൽപ്പത്തിരണ്ടുകാരനായ പോൾ വിഥിൻഷോ ബെഞ്ചിൽ ഭാര്യ മിനിക്കും മക്കളായ കിംബർലിക്കും എയ്ഞ്ചലക്കുമൊപ്പമായിരുന്നു താമസിച്ചിരുന്നത്.

പോൾ ജോണിന്‍റെ നിര്യാണത്തിൽ യുക്മ നാഷണൽ പ്രസിഡന്‍റ് മാമ്മൻ ഫിലിപ്പ്, സെക്രട്ടറി റോജിമോൻ വർഗീസ്, ട്രഷറർ അലക്സ് വർഗീസ്, ജോയിന്‍റ് സെക്രട്ടറി സിന്ധു ഉണ്ണി, റീജണൽ പ്രസിഡന്‍റ് ഷീജോ വർഗീസ്, ങങഇഅ പ്രസിഡന്‍റ് ജോബി മാത്യു തുടങ്ങിയവർ അനുശോചിച്ചു.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ