സൗതാംപ്ടണിൽ വേൾഡ് പീസ് മിഷൻ ടീം നയിക്കുന്ന നോന്പുകാലധ്യാനം
Friday, March 17, 2017 6:13 AM IST
സൗതാംപ്ടൻ: വേൾഡ് പീസ് മിഷൻ ടീം നയിക്കുന്ന നോന്പുകാല ധ്യാനം മാർച്ച് 17, 18 (വെള്ളി, ശനി) തീയതികളിൽ സൗതാംപ്ടൻ ഹോളി ട്രിനിറ്റി ദേവാലയത്തിലും (Holy Trintiy Church, Milbrook S015 0JZ) 19ന് (ഞായർ) സെന്‍റ് വിൻസെന്‍റ് ഡി പോൾ ദേവാലയത്തിലും (St. Vincent de Paul Church, Oxford Road, S016 5LL) നടക്കും.

വെള്ളി വൈകുന്നേരം അഞ്ചു രാത്രി ഒന്പതു വരെയും ശനി രാവിലെ ഒന്പതു മുതൽ വൈകുന്നേരം അഞ്ചുവരെയും ഞായർ ഉച്ചയ്ക്ക് 12 മുതൽ രാത്രി എട്ടു വരെയുമാണ് ധ്യാനം.

ഫാ.ജോസ് അഞ്ചാനിക്കൽ, ഫാ.മാത്യു കദളിക്കാട്ടിൽ എന്നിവർക്കൊപ്പം പ്രമുഖ വചനപ്രഘോഷകനും ഫാമിലി കൗണ്‍സിലറുമായ ബ്രദർ സണ്ണി സ്റ്റീഫനുമാണ് ധ്യാനം നയിക്കുന്നത്. വിശുദ്ധ കുർബാന, ആരാധന, കുന്പസാരം, രോഗശാന്തി പ്രാർഥന, അഭിഷേക പ്രാർഥന തുടങ്ങിയ നോന്പുകാല ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയാണ് ധ്യാനം.

വിവരങ്ങൾക്ക്: ഫാ. ടോമി ചിറയ്ക്കൽ മണവാളൻ 0748 073 0503, ജോസ് ചേലച്ചുവട്ടിൽ 0789 781 6039, വേൾഡ് പീസ് മിഷൻ 0744 849 0550, Email: worldpeacemissioncouncil@gmail.com

റിപ്പോർട്ട്: കെ.ജെ.ജോണ്‍