ഫ്രാൻസിലെ ഐഎംഎഫ് ഓഫീസിൽ ലെറ്റർ ബോംബ് സ്ഫോടനം; ഒരാൾക്ക് പരിക്ക്
പാരിസ്: അന്താരാഷ്ട്ര നാണയനിധിയുടെ (ഐഎംഎഫ്) പാരിസിലെ ഓഫീസിൽ ലെറ്റർ ബോംബ് സ്ഫോടനം. സംഭവത്തിൽ ഒരാൾക്ക് സാരമായ പരിക്കേറ്റു. ഇവരുടെ കൈയ്ക്കും മുഖത്തിനും പൊള്ളലേറ്റതായാണ് പോലീസ് റിപ്പോർട്ട്. ഫ്രാൻസിലെ ഐഎംഎഫിന്‍റെ സെക്രട്ടേറിയറ്റിന്‍റെ വിലാസത്തിൽ വന്ന ലെറ്റർ, സെക്രട്ടറി തുറക്കവെയാണ് സ്ഫോടനം ഉണ്ടായത്. ഉടൻതന്നെ ഓഫീസിനുള്ളിൽ നിന്നും 150 ഓളം ജീവനക്കാരെ ഒഴിപ്പിക്കുകയും ചെയ്തു.

തലസ്ഥാന നഗരമായ പാരിസിന്‍റെ ഹൃദയഭാഗത്താണ് ഐഎംഎഫ് ഓഫീസ് സ്ഥിതിചെയ്യുന്നത്. സ്ഫോടന സമയത്ത് ഓഫീസ് മുറിയിൽ ആളുകൾ കുറവായിരുന്നത് കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി. സംഭവത്തിന്‍റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം, ഭീകരാക്രമണമാണെന്നാണ് ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാൻസ്വ ഒളാന്ദ് ഇതിനോട് പ്രതികരിച്ചത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ