ജർമനിയിലെ സ്വയംപ്രഖ്യാപിത രാജാവിന് തടവു ശിക്ഷ
ബെർലിൻ: ജർമനിയിലെ രാജാവാണെന്ന് സ്വയം പ്രഖ്യാപിച്ചിരുന്ന പീറ്റർ ഫിറ്റ്സെക്കിന് കോടതി തടവ് ശിക്ഷ വിധിച്ചു. മൂന്നു വർഷവും എട്ടു മാസവും തടവാണ് കോടതി വിധിച്ചിരിക്കുന്നത്. 1.3 മില്യണ്‍ യൂറോയുടെ നിക്ഷേപത്തിൽ തട്ടിപ്പ് വ്യക്തമായ സാഹചര്യത്തിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

2009 മുതൽ 2013 മുതൽ ഇയാൾ അനധികൃതമായി ബാങ്കും നടത്തിയിരുന്നു. അറുനൂറോളം പേരാണ് ഇയാളുടെ ബാങ്കിൽ നിക്ഷേപം നടത്തിയത്. 1.7 മില്യണ്‍ യൂറോ നിക്ഷേപവും സമാഹരിച്ചു. ഇതിൽ 1.3 മില്യണ്‍ ഇയാൾ സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിച്ചുവെന്ന് പ്രോസിക്യൂട്ടർമാർ തെളിയിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ