അവധിക്കു നാട്ടിലെത്തിയ പ്രവാസി മലയാളി നിര്യാതനായി
Thursday, March 16, 2017 8:10 AM IST
ഡബ്ലിൻ : അയർലൻഡിൽ നിന്നും അവധിക്കു നാട്ടിലെത്തിയ തൊടുപുഴ ഇടവെട്ടി തെക്കേമതിലുങ്കൽ പരേതനായ ക്യാപ്റ്റൻ മാണിയുടെ മകൻ മനോജ് ബേബി (49) നിര്യാതനായി. സംസ്കാരം മാർച്ച് 18ന് (ശനി) രണ്ടിന് തൊടുപുഴ സെന്‍റ് തോമസ് മാർത്തോമ ദേവാലയത്തിൽ നടക്കും.

ഭാര്യ: രാജി (സെന്‍റ് വിൻസെന്‍റ് ഹോസ്പിറ്റൽ, ഡബ്ലിൻ). മക്കൾ: മിഥുൻ, മാനവ്.

അയർലൻഡിലെ വിക്ലോയിൽ കുടുംബസമേതം താമസിച്ചു വരികയായിരുന്ന മനോജ്, പിതാവിന്‍റെ മരണത്തേത്തുടർന്ന് നാട്ടിലെത്തിയതായിരുന്നു. ഇദ്ദേഹം തൊടുപുഴ എംജിഎം ട്രാവൽസ് ഉടമയാണ്.

റിപ്പോർട്ട് ജയ്സണ്‍ കിഴക്കയിൽ