ലിമെറിക്കിൽ ബൈബിൾ കണ്‍വൻഷൻ
ലിമെറിക്: അയർലൻഡിലെ ലിമെറിക് റേസ് കോഴ്സിൽ സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ ബൈബിൾ കണ്‍വൻഷൻ നടത്തുന്നു.

ന്ധനിത്യജീവൻ 2017’ എന്നു പേരിട്ടിരിക്കുന്ന കണ്‍വൻഷൻ ഓഗസ്റ്റ് 22, 23, 24 തീയതികളിൽ രാവിലെ ഒന്പതു മുതൽ വൈകുന്നേരം അഞ്ചു വരെയാണ് നടക്കുക. തൃശൂർ ജറുസലേം ധ്യാന കേന്ദ്രം ഡയറക്ടർ ഫാ. ഡേവിസ് പട്ടത്തിലും സംഘവുമാണ് ശുശ്രൂഷകൾ നയിക്കുന്നത്. കണ്‍വൻഷനോടുബന്ധിച്ച് സെഹിയോണ്‍ മിനിസ്ട്രി യുകെയുടെ നേതൃത്വത്തിൽ കുട്ടികൾക്കായുള്ള ധ്യാനവും നടക്കുമെന്ന് ലിമറിക് ചാപ്ലിൻ ഫാ. റോബിൻ തോമസ് അഭ്യർഥിച്ചു.

വിവരങ്ങൾക്ക്: ഫാ. റോബിൻ തോമസ് 0894333124, ബിജു തോമസ് ചെത്തിപ്പുഴ 0877650280, ജോജോ ദേവസി 0877620925, യാക്കോബ് മണവാളൻ 0874100153.

റിപ്പോർട്ട്: ജയ്സണ്‍ കിഴക്കയിൽ