ലിവർപൂളിൽ ധ്യാനം 17, 18, 19 തീയതികളിൽ
ലിവർപൂൾ: വലിയ നോന്പിനൊരുക്കമായി ലിവർപൂളിൽ വിശുദ്ധ കുർബാന അനുഭവ ധ്യാനം സംഘടിപ്പിക്കുന്നു. മാർച്ച് 17, 18, 19 (വെള്ളി, ശനി, ഞായർ) തീയതികളിൽ ലിവർപൂൾ സേക്രഡ് ഹാർട്ട് ദേവാലയത്തിൽ നടക്കുന്ന ധ്യാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നത് പ്രശസ്ത വചന പ്രഘോഷകനും കാലടി താന്നിപ്പുഴ ദിവ്യകാരുണ്യ ധ്യാന കേന്ദ്രം ഡയറക്ടറുമായ ഫാ. ജോർജ് കരിന്തോളിൽ ആണ്. ഞായറാഴ്ച വൈകുന്നേരം നാലിന് മാർ ജോസഫ് ശ്രാന്പിക്കൽ ദിവ്യബലി അർപ്പിച്ച് സന്ദേശം നൽകും.

ധ്യാനത്തിലും വിശുദ്ധ കുർബാനയിലും പങ്കെടുത്ത് ഈ നോന്പുകാലം അനുഗ്രഹ പ്രദമാക്കാൻ ഏവരെയും ഫാ. ജിനോ അരീക്കാട്ട് സ്വാഗതം ചെയ്തു. വിവരങ്ങൾക്ക്: ജേക്കബ് തച്ചിൽ, ആന്‍റണി പോൾ, റോബിൻ ആന്‍റണി.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ