മാഞ്ചസ്റ്റർ നൈറ്റ് വിജിൽ 17ന്
മാഞ്ചസ്റ്റർ: എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ചകളിൽ നടക്കുന്ന മാഞ്ചസ്റ്റർ നൈറ്റ് വിജിൽ മാർച്ച് 17ന് (വെള്ളി) നടക്കും. ലോംഗ്സൈറ്റ് സെന്‍റ് ജോസഫ് ചർച്ചിലാണ് ശുശ്രൂഷകൾ. രാത്രി ഒന്പതു മുതൽ പുലർച്ചെ രണ്ടു വരെ നടക്കുന്ന ശുശ്രൂഷകൾക്ക് ഫാ. തോമസ് കൊളങ്ങാടൻ കാർമികത്വം വഹിക്കും. കുരിശിന്‍റെ വഴി വിശുദ്ധ കുർബാനയുടെ ആരാധന, വിശുദ്ധ കുർബാന, ആരാധന, സമാപന ആശിർവാദം എന്നിവ ശുശ്രൂഷകളുടെ ഭാഗമായിരിക്കും.

റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ