ലണ്ടൻ സെന്‍റ് ജോസഫ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ നൈറ്റ് വിജിൽ 17ന്
Thursday, March 16, 2017 6:12 AM IST
ലണ്ടൻ: സെന്‍റ് ജോസഫ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ പ്രത്യേക നൈറ്റ് വിജിൽ ശുശ്രൂഷകൾ മാർച്ച് 17 ന് (വെള്ളി) നടക്കും. ഡഗനാമിലുള്ള സെന്‍റ് ആൻസ് ദേവാലയത്തിൽ വൈകുന്നേരം ഏഴു മുതൽ രാത്രി 10വരെയാണ് ശുശ്രൂഷകൾ.

വിശുദ്ധ കുർബാനയുടെ ആരാധന, കുരിശിന്‍റെ വഴി, ദിവ്യബലി എന്നിവ ശുശ്രൂഷകളുടെ ഭാഗമായിരിക്കും. ശുശ്രൂഷകൾക്ക് സീറോ മലങ്കര സഭയുടെ യുകെ കോഓർഡിനേറ്റർ ഫാ. തോമസ് മടുക്കംമൂട്ടിൽ നേത്യത്വം നല്കും.

പള്ളിയുടെ വിലാസം: St.Anne’ s Church, Woodward Road, Dagenham, RM 9 4 SU.

റിപ്പോർട്ട്: അലക്സ് വർഗീസ്