ഹെഡ്ഫോൺ പൊട്ടിത്തെറിച്ച് വിമാനയാത്രക്കാരിക്കു പൊള്ളലേറ്റു
Thursday, March 16, 2017 1:03 AM IST
മെൽ​​​ബ​​​ൺ: വി​​​മാ​​​ന​​​യാ​​​ത്ര​​​യ്ക്കി​​​ടെ ഹെ​​​ഡ്ഫോ​​​ൺ പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച് വി​​​മാ​​​ന​​​യാ​​​ത്ര​​​ക്കാ​​​രി​​​യാ​​​യ യു​​​വ​​​തി​​​ക്ക് പൊ​​ള്ള​​ലേ​​​റ്റു. ബാ​​​റ്റ​​​റി ഉ​​​പ​​​യോ​​​ഗി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഹെ​​​ഡ്ഫോ​​​ണാ​​​ണ് പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച​​​ത്. ബെ​​​യ്ജിം​​​ഗി​​​ൽ​​​നി​​​ന്ന് മെ​​​ൽ​​​ബ​​​ണി​​​ലേ​​​ക്കു പ​​​റ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു യു​​​വ​​​തി.ഫെബ്രുവരി 19ന് ആയിരുന്നു സംഭവം.

ര​​​ണ്ടു മ​​​ണി​​​ക്കൂ​​​റി​​​ലേ​​​റെ പാ​​​ട്ടു​​​കേ​​​ട്ടു​​​കൊ​​​ണ്ടി​​​രി​​​ക്കെ​​​യാ​​​ണ് ഹെ​​​ഡ്ഫോ​​​ൺ പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച​​​ത്. ഹെ​​​ഡ്ഫോ​​​ണി​​​ൽ​​​നി​​​ന്നും തീ​​​യും പു​​​ക​​​യും ഉ​​​യ​​​ർ​​​ന്ന​​​താ​​​യും ദൃ​​​ക്സാ​​​ക്ഷി​​​ക​​​ൾ പ​​​റ​​​ഞ്ഞു.ഹെ​​​ഡ്ഫോ​​​ൺ പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച​​​തോ​​​ടെ വി​​​മാ​​​ന​​​ത്തി​​​ലെ മ​​​റ്റു യാ​​​ത്ര​​​ക്കാ​​​ർ​​​ക്കും അ​​​സ്വ​​​സ്ഥ​​​ത ഉ​​​ണ്ടാ​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. യു​​​വ​​​തി​​​യു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടി​​​ല്ല.