മലിനീകരണം കുറവുള്ള തലസ്ഥാനം സ്റ്റോക്ഹോം
സ്റ്റോക്്ഹോം: ലോകരാജ്യങ്ങളുടെ തലസ്ഥാനങ്ങളുടെ കൂട്ടത്തിൽ മലിനീകരണം ഏറ്റവും കുറവുള്ളത് സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്്ഹോമിൽ എന്ന് ലോകാരോഗ്യ സംഘടന.

ഇതു സംബന്ധിച്ച രണ്ട് ഒൗപചാരിക റിപ്പോർട്ടുകൾ ലോകാരോഗ്യ സംഘടന തയാറാക്കി വരികയാണ്. ഇൻഹെറിറ്റിംഗ് എ സസ്റ്റെയ്നബിൾ വേൾഡ്, ഡോണ്ട് പൊല്യൂട്ട് മൈ ഫ്യൂച്ചർ എന്നിവയാണ് റിപ്പോർട്ടുകൾ. മലിനീകരണം ആരോഗ്യത്തെ എങ്ങനെയൊക്കെ ബാധിക്കുന്നു എന്നാണ് ഇവയിൽ പ്രതിപാദിക്കുന്നത്. അനാരോഗ്യകരമായ അന്തരീക്ഷമാണ് ലോകത്തെ ആകെ ശിശുമരണങ്ങളിൽ 25 ശതമാനത്തിനും കാരണമാകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ