സ്കൂളുകൾക്കായി സാംസംഗും സർക്കാരും കൈകോർത്തു
Saturday, March 11, 2017 5:02 AM IST
ബംഗളൂരു: സാംസംഗ് ഇന്ത്യയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്‍റെ സഹകരണത്തോടെ ബംഗളൂരുവിലെ സർക്കാർ സ്കൂളുകളിലെ വിദ്യാർഥികൾക്കായി ദ്വിദിന സ്കൂൾ കിറ്റ് വിതരണ പരിപാടി സംഘടിപ്പിച്ചു. ബംഗളൂരു, ദൊഡ്ഡബല്ലാപുര, കോലാർ, മുൽബാഗൽ ജില്ലകളിലുള്ള വിദ്യാർഥികൾക്കായാണ് പരിപാടി നടത്തിയത്.

സാംസംഗ് ആർ ആൻഡ് ഡി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള വോളന്‍റിയർമാർ ഈ ജില്ലകളിലെ അഞ്ഞൂറോളം സ്കൂളുകൾ സന്ദർശിച്ച് മുപ്പതിനായിരത്തിലേറെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. 3,000 നിഘണ്ടുകൾ, 300 സ്കൂൾ ബാഗുകൾ, 18,000 എക്സാം പാഡുകൾ, ജ്യോമട്രി ബോക്സുകൾ തുടങ്ങിയവയാണ് വിദ്യാർഥികൾക്ക് നല്കിയത്. പരിപാടികൾക്ക് സാംസംഗ് ഇൻസ്റ്റിറ്റ്യൂട്ട് മാനേജിംഗ് ഡയറക്ടർ ദീപേഷ് ഷാ നേതൃത്വം നല്കി.