ആർകെ പുരം ഇടവകയിൽ കത്തോലിക്ക കോണ്‍ഗ്രസിന് പുതിയ യൂണിറ്റ്
Monday, March 6, 2017 7:07 AM IST
ന്യൂഡൽഹി: ആർകെ പുരം സെന്‍റ് പീറ്റേഴ്സ് ഇടവകയിൽ കത്തോലിക്ക കോണ്‍ഗ്രസിന്‍റെ പുതിയ യൂണിറ്റ് രൂപീകരിച്ചു. ഉദ്ഘാടനം വികാരി ഫാ. പയസ് മലേക്കണ്ടത്തിൽ നിർവഹിച്ചു. ചടങ്ങിൽ കൈക്കാരന്മാരായ റെജി നെല്ലിക്കുന്നത്ത്, സിറിയക് ജോണ്‍, ബ്രദർ ജോബിൻ മൂലൻ തുടങ്ങിയവർ പങ്കെടുത്തു.

പുതിയ ഭാരവാഹികളായി സജി ജോർജ് മുളയ്ക്കൽ (പ്രസിഡന്‍റ്), ലിസമ്മ കുര്യാക്കോസ് (വൈസ് പ്രസിഡന്‍റ്), ഡൊമിനിക് ജോസഫ് (സെക്രട്ടറി), ഷാജോ പടിക്കൽ (ജോയിന്‍റ് സെക്രട്ടറി), ജോജോ തോമസ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.