ഡൽഹിയിൽ വിവിധ ദേവാലയങ്ങളിൽ വിഭൂതി തിരുനാൾ ആഘോഷിച്ചു
Tuesday, February 28, 2017 9:59 AM IST
ന്യൂഡൽഹി: ആർകെ പുരം സെന്‍റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയിൽ വിഭൂതി തിരുനാൾ ആഘോഷിച്ചു. ആർകെ പുരം സെക്ടർ രണ്ടിലുള്ള സെന്‍റ് ദേവാലയത്തിൽ നടന്ന തിരുക്കർമങ്ങൾക്ക് ഫാ. പയസ് മലേക്കണ്ടത്തിൽ മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് കുരിശിന്‍റെ വഴിയും നടന്നു.

മാർച്ച് ഏഴു മുതൽ നോന്പിന്‍റെ എല്ലാ വ്യാഴാഴ്ചകളിലും വൈകുന്നേരം ആറിന് സെന്‍റ് തോമസ് ദേവാലയത്തിൽ കുരിശിന്‍റെ വഴി ഉണ്ടായിരിക്കും.

കിംസ് വേ ക്യാന്പ് സീറോ മലബാർ തിരുഹൃദയ ദേവാലയത്തിൽ നടന്ന തിരുക്കർമങ്ങൾക്ക് ഫാ. മാത്യു കിഴക്കേചിറ മുഖ്യകാർമികത്വം വഹിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്