ഓൾ ഓസ്ട്രേലിയ ബാഡ്മിന്‍റണ്‍ ടൂർണമെന്‍റ്
Tuesday, February 28, 2017 7:06 AM IST
മെൽബണ്‍: ക്നാനായ കാത്തലിക് കോണ്‍ഗ്രസും സെന്‍റ് മേരീസ് ക്നാനായ കാത്തലിക് മിഷൻ മെൽബണും സംയുക്തമായി രണ്ടാമത് ഓൾ ഓസ്ട്രേലിയ ബാഡ്മിന്‍റണ്‍ ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു. ഏപ്രിൽ ഒന്നിന് (ശനി) ബന്ദൂര ബാഡ്മിന്‍റണ്‍ സെന്‍ററിലാണ് മത്സരം. രാവിലെ 9.30ന് തുടങ്ങി വൈകുന്നേരം നാലു വരെയാണ് ടൂർണമെന്‍റ്.

ഓസ്ട്രേലിയയിലെ പ്രശസ്ത മോർട്ഗേജ് ആൻഡ് ലോണ്‍സ് സ്പെഷലിസ്റ്റായ മൈ ലോണ്‍സ് (Rony Jacob) മെഗാ സ്പോണ്‍സറായ ടൂർണമെന്‍റിന് ഒന്നാം സമ്മാനമായ ജോസഫ് കണ്ടാരപ്പള്ളി മെമ്മോറിയൽ ട്രോഫിയും 501 ഡോളറും സ്പോണ്‍സർ ചെയ്തിരിക്കുന്നത് ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളിയാണ്. രണ്ടാം സമ്മാനമായ ബേബി ലൂക്കോസ് പുത്തൻപുരയ്ക്കൽ മെമ്മോറിയൽ ട്രോഫിയും 201 ഡോളറും സ്പോണ്‍സർ ചെയ്തിരിക്കുന്നത് ബൈജു ആൻഡ് ഷീന ഫാമിലിയും മൂന്നാം സമ്മാനമായ മറിയം ഓക്കാട്ട് മെമ്മോറിയൽ ട്രോഫിയും 101 ഡോളറും സ്പോണ്‍സർ ചെയ്തിരിക്കുന്നത് സ്റ്റീഫൻ ഓക്കാട്ട് ആൻഡ് ബീന ഫാമിലിയുമാണ്.

മുപ്പതോളം ടീമുകളാണ് കഴിഞ്ഞ വർഷം ഓസ്ട്രേലിയയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ടൂർണമെന്‍റിൽ പങ്കെടുത്തത്. ടൂർണമെന്‍റിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ മാർച്ച് 15 ന് മുന്പായി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക്: സജി ഇല്ലിപ്പറന്പിൽ 0423645061, ഷിനു ജോണ്‍ 0490030517, ലാൻസ് സൈമണ്‍ 0432570400, സിജു അലക്സ് 0432680612, ജോബി ജോസഫ് 0401305627.

റിപ്പോർട്ട്: സോളമൻ പാലാക്കാട്ട്