സ്ലീപ്പർ കോച്ചുകൾ ജനറൽ കോച്ചുകളാക്കി
Tuesday, February 28, 2017 6:56 AM IST
ബംഗളൂരു: മൈസൂരു, ബംഗളൂരു, ഹുബ്ബള്ളി മേഖലയിൽ സർവീസ് നടത്തുന്ന ഏതാനും ട്രെയിനുകളിൽ ചില സ്ലീപ്പർ കോച്ചുകൾ താത്കാലികമായി ജനറൽ കോച്ചുകളാക്കി. ഹ്രസ്വദൂരയാത്രികർക്ക് കൂടുതൽ യാത്രാസൗകര്യം ഏർപ്പെടുന്നതിനായാണ് പുതിയ നടപടിയെന്ന് ദക്ഷിണ-പശ്ചിമ റെയിൽവേ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇതുപ്രകാരം ഇനി മുതൽ ജനറൽ കോച്ചുകൾ എന്നു രേഖപ്പെടുത്തിയ സ്ലീപ്പർ കോച്ചുകളിൽ ജനറൽ ടിക്കറ്റ് യാത്രികർക്ക് കയറാം.

സ്ലീപ്പർ കോച്ചുകൾ ജനറൽ ആക്കി മാറ്റിയ ട്രെയിനുകൾ ചുവടെ:

മൈസൂരു-ഹുബ്ബള്ളി-ഹംപി എക്സ്പ്രസ് (16592): എസ് -ആറു മുതൽ എസ്് -ഒന്പതു വരെയുള്ള കോച്ചുകൾ ഹോസ്പേട്ട- ഹുബ്ബള്ളി പാതയിൽ ജനറൽ കോച്ചുകളായിരിക്കും.

ഹുബ്ബള്ളി- മൈസൂരു- ഹംപി എക്സ്പ്രസ് (16591): എസ് -ആറു മുതൽ എസ്് -ഒന്പതു വരെയുള്ള കോച്ചുകൾ ഹുബ്ബള്ളി- ഹോസ്പേട്ട പാതയിലും എസ് -എട്ട്, എസ് -ഒന്പത് എന്നീ കോച്ചുകൾ ബംഗളൂരു -മൈസൂരു പാതയിലും ജനറൽ ആയിരിക്കും.

മൈസൂരു- ബാഗൽകോട്ട് ബസവ എക്സ്പ്രസ് (17307): എസ്- അഞ്ചു മുതൽ എസ്-ഏഴ് വരെയുള്ള കോച്ചുകൾ മൈസൂരു- ബംഗളൂരു പാതയിൽ ജനറൽ കോച്ചുകളാകും.

ബാഗൽകോട്ട്- മൈസൂരു ബസവ എക്സ്പ്രസ് (17308): എസ്- നാലു മുതൽ എസ്- ഏഴു വരെയുള്ള കോച്ചുകൾ ബാഗൽകോട്ട്- സോലാപുർ പാതയിൽ ജനറൽ കോച്ചുകളായിരിക്കും.

മൈസൂരു- സോലാപുർ ഗോൾഗംബാസ് എക്സ്പ്രസ് (16535): എസ്-ആറ് മുതൽ എസ്- ഒന്പത് വരെയുള്ള കോച്ചുകൾ മൈസൂരു- ബംഗളൂരു പാതയിലും ബാഗൽകോട്ട്- സോലാപുർ പാതയിലും ജനറൽ കോച്ചുകളാകും.

ബംഗളൂരു സിറ്റി -കോൽഹാപുർ റാണി ചന്നമ്മ എക്സ്പ്രസ് (16589): എസ്- എഴ് മുതൽ എസ്- പത്ത് വരെയുള്ള കോച്ചുകൾ ബലാഗവി- കോൽഹാപുർ പാതയിൽ ജനറൽ കോച്ചുകളായിരിക്കും.

ഹുബ്ബള്ളി- വിജയവാഡ അമരാവതി എക്സ്പ്രസ് (17226): എസ്- അഞ്ച്, എസ്- ആറ് കോച്ചുകൾ ഹുബ്ബള്ളി- ഹോസ്പേട്ട പാതയിൽ ജനറൽ കോച്ചുകളായിരിക്കും.