യാത്രയയപ്പു നൽകി
Monday, February 27, 2017 7:22 AM IST
ന്യൂഡൽഹി: സെന്‍റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയിൽ ദീർഘകാലം ട്രഷറർ ആയിരുന്ന എം.ജെ. വർഗീസിനും ഇടവകയിൽ മാതൃജ്യോതിസ് പ്രസിഡന്‍റായും ഇടവക ഗായകസംഘത്തിലും പ്രവർത്തിച്ചുവന്ന ഡാലി വർഗീസിനും യാത്രയയപ്പു നൽകി. ചടങ്ങിൽ ഇടവകയുടെ ഉപഹാരം ഫാ. പയസ് മലേക്കണ്ടത്തിലും ക്വയർ ടീം, മാതൃജ്യോതിസ് സംഘടനകളും ഉപഹാരം സമ്മാനിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്