ജർമനിക്ക് റിക്കാർഡ് റവന്യു വരുമാനം
Sunday, February 26, 2017 12:39 AM IST
ബെർലിൻ: ജർമനിയുടെ റവന്യുവരുമാനം റിക്കാർഡ് ഭേദിച്ചതായി ധനമന്ത്രി വോൾഫ്ഗാംഗ് ഷൊയ്ബളെ. 2016 ലെ നികുതിയടക്കമുള്ള റവന്യുവരുമാനമാണ് സർക്കാർ ഖജനാവിനെ ധനികമാക്കിയത്. സർക്കാർ ഖജനാവിലേയ്ക്കു വന്നതിൽ 23.7 ബില്യൺ യൂറോ മിച്ചവരുമാനമായി റിക്കാർഡ് നേട്ടം കൈവരിച്ചതായാണ് മന്ത്രി അവകാശപ്പെട്ടത്.

ഫെഡറൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്‍റെ കണക്കുകൾ പ്രകാരം 0.8 ശതമാനം വർധനയാണ് ഇത് കാണിയ്ക്കുന്നത്. ജർമനിയുടെ പുന:രേകീകരണത്തിനു ശേഷമുള്ള റിക്കാർഡ് മിച്ചമാണ് ഇതെന്നും ധനമന്ത്രി വിശേഷിപ്പിച്ചു.

മൊത്തത്തിൽ, സർക്കാർ കഴിഞ്ഞ വർഷം ഏകദേശം 1.4 ട്രില്യൺ യൂറോ എടുത്തതിൽ 1,387 ട്രില്യൺ യൂറോയാണ് സത്യത്തിൽ ചെലവഴിച്ചത്. ഇതിൽ തന്നെ 8.2 ശതമാനം വലിയ ഇനമായി സോഷ്യൽ ഇൻഷ്വറൻസ് മേഖലയിലാണ് ചെലവഴിച്ചത്. എന്നാൽ സംസ്‌ഥാന സർക്കാരുകൾ ഒരുമിച്ച് 7.8 ബില്യൺ യൂറോയുടെ മിച്ചമായി കേന്ദ്രഖജനാവിൽ എത്തിച്ചതും കേന്ദ്രവരുമാനത്തിന് നേട്ടമായി.

വരുമാനം പ്രത്യേകിച്ച് 6.5 ശതമാനം വർധനവോടെ മെച്ചപ്പെടുക മാത്രമല്ല നികുതി പേയ്മെന്‍റുകൾ ശക്‌തമായതും ആദായ നികുതിയിൽ വന്ന മാറ്റവും നിലവിലെ നല്ല തൊഴിൽ സാഹചര്യവും സോഷ്യൽ സംഭാവനകളും സർക്കാറിന്‍റെ ഖജനാവ് നിറച്ചതിലെ പ്രധാന ഘടകങ്ങളാണ്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ