ബ്രിസ്ബേനിൽ മലയാള ഭാഷാ പരിശീലന ക്ലാസുകൾ
Saturday, February 25, 2017 6:50 AM IST
ബ്രിസ്ബേൻ: വിദേശത്ത് ജനിച്ചുവളർന്ന കുട്ടികൾക്കും യുവജനങ്ങൾക്കുംവേണ്ടി മലയാള ഭാഷാ പരിശീലന ക്ലാസുകൾ ആരംഭിക്കുന്നു. നോർത്ത് ഗേറ്റ് സെന്‍റ് ജോണ്‍സ് ദേവാലയത്തിൽ ഫെബ്രുവരി 26ന് (ഞായർ) രാവിലെ 10.30ന് നടക്കുന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം നോർത്ത് ഗേറ്റ് കൗണ്‍സിലർ ആദം അലൻ നിർവഹിക്കും.

സെന്‍റ് അൽഫോൻസ ഇടവക വികാരി ഫാ. ഏബ്രഹാം കഴുന്നടിയിൽ ഭാഷാ പരിശീലന പരിപാടിക്ക് നേതൃത്വം നൽകും. സെന്‍റ് അൽഫോൻസ കാത്തലിക് കമ്യൂണിറ്റിയാണ് പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്.

റിപ്പോർട്ട്: ജോളി കരുമത്തി