ഡബ്ല്യുഎംഎഫ് ഘാന യൂണിറ്റ് രൂപീകരിച്ചു
അക്ര: വേൾഡ് മലയാളി ഫെഡറേഷൻ ഘാന യൂണിറ്റ് രൂപീകരിച്ചു. ഫെബ്രുവരി 19ന് തലസ്ഥാനമായ അക്രയിൽ സമ്മേളനത്തിൽ ഫാ. സുഭാഷ് ചിറ്റിലപ്പള്ളി ഉദ്ഘാടനം നിർവഹിച്ചു. സുദർശൻ പാലക്കാട് അധ്യക്ഷത വഹിച്ചു. ഡബ്ല്യുഎംഎഫ് കോഓർഡിനേറ്റർ സിജി നിരപ്പേൽ സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങൾ വിവരിച്ചു. ചടങ്ങിൽ ഗ്ലോബൽ കോഓർഡിനേറ്റർ പ്രിൻസ് പള്ളിക്കുന്നേലിന്‍റെ സന്ദേശം വായിച്ചു. സജിത്ത് മുല്ലപ്പിള്ളി, സബ്ന സന്തൂൾ, രാജശ്രീ മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.

തുടർന്നു പുതിയ ഭാരവാഹികളായി ജിജോ സെബാസ്റ്റ്യൻ (പ്രസിഡന്‍റ്), സബ്ന സന്തൂൾ (വൈസ് പ്രസിഡന്‍റ്), പ്രമോദ് പിള്ള (സെക്രട്ടറി), രാജു മാരാരിക്കുളം (ജോ. സെക്രട്ടറി), രാജശ്രീ മേനോൻ (ട്രഷറർ), ജോജോ രാജകുമാരി (ചാരിറ്റി കണ്‍വീനർ) എന്നിവരേയും പത്തംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു.

റിപ്പോർട്ട്: പ്രമോദ് പിള്ള