ലാൻഡിംഗ് ഗിയർ തകർന്നു; ആംസ്റ്റർഡാമിൽ വിമാനം ഇടിച്ചിറക്കി
Friday, February 24, 2017 2:36 AM IST
ആംസ്റ്റർഡാം: നെതർലൻഡ്സിലെ ആംസ്റ്റർഡാമിൽ ഷിഫോൾ വിമാനത്താവളത്തിൽ ലാൻഡിംഗ് ഗിയർ തകരാറായതിനെ തുടർന്ന് വിമാനം ഇടിച്ചിറക്കി. എഡിൻബർഗിൽ നിന്നും ഷിഫോളിലേക്കു വരുകയായിരുന്ന ഫ്ളൈബി വിമാനത്തിനാണു തകരാർ സംഭവിച്ചത്.

59 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ആർക്കും പരിക്കേറ്റിട്ടില്ല. റണ്‍വേയിൽ ഇറക്കിയ വിമാനത്തിൽനിന്ന് സുരക്ഷാ വാതിലിലൂടെയാണ് യാത്രക്കാരെ പുറത്തിറക്കിയതെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.