സോമാലിയയിൽ പുതിയ പ്രധാനമന്ത്രിയെ നിയമിച്ചു
Friday, February 24, 2017 2:35 AM IST
മൊഗാദിഷു: സോമാലിയയിൽ പുതിയ പ്രധാനമന്ത്രിയെ നിയമിച്ചു. ഹസൻ അലി ഖയറെയാണു പുതിയ പ്രധാനമന്ത്രിയായി നിയമിച്ചത്. സോമാലിയൻ പ്രസിഡന്‍റ് മുഹമ്മദ് അബ്ദുളാഹി മുഹമ്മദാണു വ്യാഴാഴ്ച പുതിയ പ്രധാനമന്ത്രിയുടെ നിയമനം പ്രഖ്യാപിച്ചത്.

ബ്രിട്ടണ്‍ ഓയിൽ കന്പനിയായ സോമ ഓയിൽ അൻഡ് ഗ്യാസിന്‍റെ ഡയറക്ടറായി പ്രവർത്തിക്കുകയായിരുന്നു ഖയർ. നോർവീജിയൻ, സോമാലിയൻ പൗരത്വങ്ങളുള്ള ഖയർ നോർവീജിയൻ അഭയാർഥി കൗണ്‍സിൽ ചാരിറ്റിയുടെ ഡയറക്ടറായും സേവനമനുഷ്ടിച്ചിരുന്നു. മുൻ പ്രസിഡന്‍റ് ഹസൻ ഷെയ്ഖ് മുഹമദിനൊപ്പവും ഖയർ പ്രവർത്തിച്ചിട്ടുണ്ട്.

പൊതുജനങ്ങൾക്കായി അക്ഷീണം പ്രവർത്തിക്കുമെന്നും പൊതുജനങ്ങളെ പ്രതിനിധീകരിക്കുന്ന സർക്കാർ രൂപികരിക്കുമെന്നും പുതിയ പ്രധാനമന്ത്രി ഹസൻ അലി ഖയർ പറഞ്ഞു.