ബ്യൂമോണ്ട് മാസ് സെന്‍ററിൽ വിഭൂതി തിരുനാൾ മാർച്ച് ഒന്നിന്
Thursday, February 23, 2017 7:50 AM IST
ഡബ്ലിൻ: സീറോ മലബാർ കാത്തലിക് കമ്യൂണിറ്റി ബ്യൂമോണ്ട് മാസ് സെന്‍ററിൽ വലിയ നോന്പിനു തുക്കംകുറിച്ച് വിഭൂതി തിരുനാൾ ആഘോഷിക്കുന്നു. മാർച്ച് ഒന്നിന് (ബുധൻ) വൈകുന്നേരം 6.15 ന് ബ്യൂമോണ്ട് നേറ്റിവിറ്റി ചർച്ചിലാണ് ആഘോഷങ്ങൾ.

തിരുനാളിൽ പങ്കെടുത്ത് 50 നോന്പിനായി ഒരുങ്ങുവാനും അനുഗ്രഹങ്ങൾ പ്രാപിക്കുവാനും എല്ലാ വിശാസികളേയും ചാപ്ലിൻ ഫാ.ആന്‍റണി ചീരംവേലിൽ സ്വാഗതം ചെയ്തു.

റിപ്പോർട്ട്: ജയ്സണ്‍ കിഴക്കയിൽ