സന്ദർലാൻഡ് സീറോ മലബാർ കമ്യൂണിറ്റിയുടെ ഇടവകദിനം ഭക്തിസാന്ദ്രമായി
Thursday, February 23, 2017 7:36 AM IST
സന്ദർലാൻഡ്: സന്ദർലാൻഡ് സീറോ മലബാർ കാത്തലിക് കമ്യൂണിറ്റിയുടെ ദശാബ്ദി ആഘോഷങ്ങളും ഇടവക ദിനാചരണവും സന്ദർലാൻഡ് സെന്‍റ് ജോസഫ്സ് ദേവാലയത്തിൽ ഭക്തിസാന്ദ്രമായി ആഘോഷിച്ചു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ് മാർ ജോസഫ് സ്രാന്പിക്കലിന്‍റെ മുഖ്യകാർമികത്വത്തോടെ ആരംഭിച്ച വിശുദ്ധ കുർബാനയിൽ നിരവധി വൈദികർ സഹകാർമികരായി.

തുടർന്നു കമ്യൂണിറ്റിയിലെ ഫാമിലി യൂണിറ്റുകളുടെ ബൈബിൾ ക്വിസ് മത്സരത്തിൽ കുട്ടികളുടെ വിഭാഗത്തിൽ സെന്‍റ് മദർ തെരേസ ഫാമിലി യൂണിറ്റും മുതിർന്നവരുടെ വിഭാഗത്തിൽ സെന്‍റ് ജോസഫ്സ് ഫാമിലി യൂണിറ്റ് ഒന്നാം സ്ഥാനവും നേടി.

പത്താം വാർഷികം ആഘോഷിക്കുന്ന ഈ വർഷത്തെ വിവിധ പരിപാടികൾ മാർ ജോസഫ് സ്രാന്പിക്കൽ ഉദ്ഘാടനം ചെയ്തു. ക്രൈസ്തവ വിശ്വാസത്തിന്‍റെ സാക്ഷ്യങ്ങളാകാൻ പിതാവ് ഏവരെയും ഓർമിപ്പിച്ചു. സെപ്റ്റംബർ അവസാനം നടക്കുന്ന സെന്‍റ് അൽഫോൻസ തിരുനാളിനോടനുബന്ധിച്ചു നടക്കുന്ന സമാപന ആഘോഷങ്ങളിൽ ദശാബ്ദി സുവനീർ പ്രസിദ്ധീകരിക്കും.