കേരള പ്രീമിയർ ലീഗ്: ജോണി വാക്കേഴ്സ് ജേതാക്കൾ
Wednesday, February 22, 2017 10:03 AM IST
മെൽബണ്‍: മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയ (KPL) സംഘടിപ്പിച്ച കേരള പ്രീമിയർ ലീഗ് (ഗജഘ) സീസണ്‍ മൂന്ന് മത്സരങ്ങളിൽ നിലവിലെ ജേതാക്കളായ ജോണി വാക്കേഴ്സ് ടീം ജേതാക്കളായി.

ജനുവരി 19ന് ക്രാൻബേണ്‍ ലോവ്സം പൂൾ റിസർവിൽ നടന്ന ഫൈനലിൽ സണ്‍ ബ്ലെയ്സഴ്സ് ടീമിനെ പരാജയപ്പെടുത്തിയാണ് ജോണി വാക്കേഴ്സ് കിരീടം സ്വന്തമാക്കിയത്. ഡാൻഡിനോംഗ് ചില്ലി ബൗൾ റസ്റ്ററന്‍റിൽ നടന്ന ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.

ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത സണ്‍ ബ്ലെയ്സേഴ്സിനെതിരെ ജോണി വാക്കേഴ്സ് 167 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച സണ്‍ ബ്ലെയ്സേഴ്സിന് 156 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. 2014 ൽ നടന്ന സീസണ്‍ ഒന്നിൽ വെസ്റ്റേണ്‍ ടൈഗേഴ്സും 2015 ൽ നടന്ന സീസണ്‍ രണ്ടിൽ ജോണി വാക്കേഴ്സുമായിരുന്നു ജേതാക്കൾ.

സെമിയിൽ ജോണി വാക്കേഴ്സ് FMCC ടീമിനേയും സണ്‍ ബ്ലെയ്സേഴ്സ് സ്ട്രൈക്കേഴ്സ് ഇലവനേയുമാണ് പരാജയപ്പെടുത്തിയത്.

11 ടീമുകളാണ് സീസണ്‍ മൂന്നിൽ മത്സരിച്ചത്. Planet Insurance, Dr Rajeswari Nair, V Care Dental, Chilli Bawl, SourGrapes professional designers, Profine Builders, Ormal mobile mechanical repairs എന്നിവരായിരുന്നു സ്പോണ്‍സർമാർ.

റിപ്പോർട്ട്: ജിനോ മാത്യു