മാഞ്ചസ്റ്ററിൽ വിഭൂതി തിരുക്കർമങ്ങൾ 26ന്
Wednesday, February 22, 2017 8:07 AM IST
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ സെന്‍റ് തോമസ് സീറോ മലബാർ കമ്യുണിറ്റിയിൽ വിഭൂതി തിരുക്കർമങ്ങൾ ഫെബ്രുവരി 26ന് (ഞായർ) നടക്കും. വിഥിൻഷോ സെന്‍റ് ആന്‍റണീസ് ദേവാലയത്തിൽ വൈകുന്നേരം അഞ്ചു മുതൽ നടക്കുന്ന തിരുക്കർമങ്ങളിൽ ഇടവക വികാരി റവ. ഡോ. ലോനപ്പൻ അരങ്ങാശേരി മുഖ്യ കാർമികത്വം വഹിക്കും.

പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയും കാലടി എമ്മാവൂസ് ധ്യാന കേന്ദ്രം ഡയറക്ടറുമായ ഫാ. ജോർജ് കരിന്തോളിൽ നയിക്കുന്ന നോന്പുകാല ധ്യാനം മാർച്ച് മൂന്ന്, നാല്, അഞ്ച് (വെള്ളി, ശനിഷ ഞായർ) തീയതികളിൽ നടക്കും. വെള്ളി വൈകുന്നേരം അഞ്ചു മുതൽ രാത്രി ഒന്പതു വരെയും ശനി രാവിലെ 10.30 മുതൽ വൈകുന്നേരം നാലു വരെയും ഞായർ രാവിലെ 11 മുതൽ വൈകുന്നേരം ആറു വരെയുമാണ് ധ്യാനം.

നോന്പുകാല തിരുക്കർമങ്ങളിൽ പങ്കെടുത്ത് ജീവിത നവീകരണത്തിലൂടെ ദൈവാനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരേയും ഇടവക വികാരി റവ. ഡോ.ലോനപ്പൻ അരങ്ങാശേരി സ്വാഗതം ചെയ്തു.

പള്ളിയുടെ വിലാസം: St.Antons church, Dunkery Road, Manchester, M22 0WR

റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ