യുണൈറ്റഡ് ബ്രിസ്റ്റോൾ മലയാളി അസോസിയേഷൻ യാത്രയയപ്പു നൽകി
Monday, February 20, 2017 10:16 AM IST
ബ്രിസ്റ്റോൾ: ഓസ്ട്രേലിയയിലേക്ക് കുടിയേറുന്ന ഉഴവൂർ സ്വദേശികളായ ടോജിക്കും കുടുംബത്തിനും യുബിഎംഎ (യുണൈറ്റഡ് ബ്രിസ്റ്റോൾ മലയാളി അസോസിയേഷൻ) യാത്രയയപ്പ് നൽകി. ബ്രിസ്റ്റോളിലെ ഹിൽട്ടണ്‍ കമ്യൂണിറ്റി ഹാളിലായിരുന്നു പരിപാടി.

ബ്രിസ്റ്റോൾ സൗത്ത്മീഡ് ഹോസ്പിറ്റലിൽ നഴ്സസ് മാനേജരായിരുന്നു ടോജി. ഭാര്യ സുനി ബിആർഐ ഹോസ്പിറ്റലിൽ നഴ്സാണ്. ലീയോ, ആൽഫി, ആലീസ് എന്നിവർ മക്കളാണ്.

യുബിഎംഎ പ്രസിഡന്‍റ് ജയ് ചെറിയാൻ, സെക്രട്ടറി ബിജു പപ്പാരിൽ, വൈസ് പ്രസിഡന്‍റ് മാത്യു ചിറയത്ത്, മുൻ പ്രസിഡന്‍റ് ജെഗി ജോസഫ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ യുബിഎംഎ യുടെ സ്നേഹോപഹാരം വൈസ് പ്രസിഡന്‍റ് മാത്യു ചിറയത്ത് സമ്മാനിച്ചു. ജോണ്‍ ജോസഫ്, സോണി ജയിംസ്, ജാക്ക്സണ്‍ ചിറയത്ത്, മെജോ ചെന്നേലിൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.