സി.എ. മത്തായി നിര്യാതനായി
Saturday, February 18, 2017 10:32 AM IST
സൂറിച്ച്: സ്വിസ് മലയാളി ജോസഫ് ചെത്തിപ്പുഴയുടെ പിതാവ് സി.എ. മത്തായി (മത്തായിസാർ - 84) നിര്യാതനായി. സംസ്കാരം ഫെബ്രുവരി 19ന് (ഞായർ) 2.30ന് ചങ്ങനാശേരി കുറുന്പനാടം സെന്‍റ് ആന്‍റണീസ് ഫൊറോന പള്ളിയിൽ.

ഭാര്യ: തങ്കമ്മ മാത്യു. മറ്റുമക്കൾ: ഉഷ, റോയി. മരുമക്കൾ: ഷേർളി, ലിജി (സ്വിറ്റ്സർലൻഡ്). കൊച്ചുമക്കൾ: ചിഞ്ചു, മാത്യൂസ്മോൻ, റോസ്മോൾ, അലൻ, അലീന.

ദീർഘകാലം അധ്യാപകനായിരുന്ന പരേതൻ, കുറുന്പനാടം സെന്‍റ് പീറ്റേഴ്സ് ഹൈസ്കൂളിലും വലിയതോവാള ക്രിസ്തുരാജ ഹൈസ്കൂളിലും തിരുവനന്തപുരം അന്പൂരി സെന്‍റ് തോമസ് ഹൈസ്കൂളിലും നെടുങ്കുന്നം സെന്‍റ് തെരേസാസ് ഹൈസ്കൂളിലും ചങ്ങനാശേരി എസ്ബി ഹൈസ്കൂളിലും പ്രധാനധ്യാപകനായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

പരേതന്‍റെ നിര്യാണത്തിൽ സ്വിറ്റ്സർലൻഡിലെ വിവിധ മലയാളി സംഘടനകളും ബേണിലെ പള്ളി കമ്മിറ്റിയും അനുശോചിച്ചു.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ