ടാൻസാനിയൻ മലയാളികളുടെ പുതുവത്സരഘോഷം അവിസ്മരണീയമായി
Thursday, February 16, 2017 9:34 AM IST
ദാർസലാം: കലാമണ്ഡലം ടാൻസാനിയയുടെ അറുപതാം വാർഷികത്തോടനുബന്ധിച്ച് ഫെബ്രുവരി നാലിന് സിനിമാതാരങ്ങളെയും പിന്നണിഗായകരെയും ഉൾപ്പെടുത്തി ചിരിഗമ എന്ന പേരിൽ മെഗാഷോ സംഘടിപ്പിച്ചു.

സിനിമാതാരങ്ങളായ കലാഭവൻ ഷാജോണ്‍, സാജു നവോദയ പിന്നണിഗായകരായ നജിം അർഷാദ്, അമൃത സുരേഷ് ഹാസ്യതാരങ്ങളുടെ ട്രൂപ്പായ കൊച്ചിൻ കോമഡി സ്റ്റാർസ് തുടങ്ങിയവർ കലാപരിപാടികൾ അവതരിപ്പിച്ചു. തുടർന്ന് കലാമണ്ഡലം കുടുംബാംഗങ്ങൾ അവതരിപ്പിച്ച നൃത്തപരിപാടികളും അരങ്ങേറി. കലാഭവൻ ഷാജോണ്‍ സ്പോണ്‍സർമാർക്കും കമ്മിറ്റി അംഗങ്ങൾ പരിപാടികൾ അവതരിപ്പിച്ചവർക്കും ഉപഹാരങ്ങൾ സമ്മാനിച്ചു

ചെയർമാൻ സാം ഇടിക്കുള, കണ്‍വീനർ മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.