ഡൊ​മ​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്കി​ൽ ര​ണ്ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ വെ​ടി​യേ​റ്റു മ​രി​ച്ചു
Thursday, February 16, 2017 6:40 AM IST
സാ​ന്‍റോ ഡൊ​മ​നി​ഗോ: ക​രീ​ബി​യ​ൻ ദ്വീ​പ് രാ​ജ്യ​മാ​യ ഡൊ​മ​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്കി​ൽ ര​ണ്ട് റേ​ഡി​യോ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ വെ​ടി​യേ​റ്റു മ​രി​ച്ചു. ഫേ​സ്ബു​ക്ക് ലൈ​വ് ബ്രോ​ഡ്കാ​സ്റ്റിം​ഗി​നി​ടെ​യാ​ണ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് വെ​ടി​യേ​റ്റ​ത്. രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ സാ​ന്‍റോ ഡൊ​മ​നി​ഗോ​യു​ടെ കി​ഴ​ക്ക് സാ​ൻ പെ​ഡ്രോ ഡി ​മ​ക്കോ​റി​സി​ൽ ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

വാ​ർ​ത്താ അ​വ​താ​ര​ക​ൻ ലൂ​യി​സ് മാ​നു​വ​ൽ മെ​ഡി​ന, റേ​ഡി​യോ സ്റ്റേ​ഷ​ൻ ഡ​യ​റ​ക്ട​ർ ലി​യോ​ണി​ഡ​സ് മാ​ർ​ട്ടി​ന​സ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സ്റ്റു​ഡി​യോ​യി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു​ക​യ​റി​യ അ​ക്ര​മി​യാ​ണ് വെ​ടി​വ​യ്പ് ന​ട​ത്തി​യ​ത്. വെ​ടി​വ​യ്പി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് മൂ​ന്നു പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടുത്തു.