അങ്കോളയിൽ തിക്കിലും തിരക്കിലും പെട്ട് 17 മരണം
ലുവാണ്ട: ആഫ്രിക്കൻ രാജ്യമായ അങ്കോളയിൽ ഫുട്ബോൾ സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 17 പേർ മരിച്ചു. വടക്കൻ നഗരമായ യുജിലാണ് സംഭവം. അപകടത്തിൽ നൂറിലധികം പേർക്കു പരിക്കേറ്റു. മരണസംഖ്യ ഉയരാനാണ് സാധ്യത.

പ്രദേശിക ലീഗ് മത്സരം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ടിക്കറ്റ് തീർന്നതിനെ തുടർന്ന് ജനങ്ങൾ സ്റ്റേഡിയത്തിന്‍റെ വാതിലുകൾ തള്ളിത്തുറന്ന് അകത്തുകടക്കാൻ ശ്രമിച്ചതാണ് തിക്കിനും തിരക്കിനും കാരണമായതെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു.