ഇല്ലവര മലയാളി സമാജം ക്രിസ്മസും പുതുവത്സരവും ആഘോഷിച്ചു
Friday, February 10, 2017 7:42 AM IST
സിഡ്നി: ഇല്ലവര മലയാളി സമാജത്തിന്‍റെ ക്രിസ്മസ് പുതുവൽസരാഘോഷങ്ങൾ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഫിഗ് ടീ യിലെ ക്രോയേഷൻ ചർച്ച് ഹാളിൽ നടന്ന ചടങ്ങുകൾക്ക് സമാജം പ്രസിഡന്‍റ് അജി പോൾ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജോർജ് ബട്ടോളി, ക്രിസ് ലയോസി, ഡാറിംഗ തുടങ്ങിയവർ ക്രിസ്മസ് പുതുവൽസര സന്ദേശങ്ങൾ നൽകി. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. കുട്ടികൾക്ക് മലയാളം പഠിക്കുവാനുള്ള അവസരത്തിനായി മാതൃഭാഷയെ സ്നേഹിക്കുന്നവർക്ക് ന്ധഅക്ഷര കേരളം’ പദ്ധതി ഉടൻ നടപ്പിലാക്കുമെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: അജി പോൾ 041 395 1512, വർഗീസ് തോമസ് 047 041 7029, വർഷ ലിയോ 046 972 1706, കെ. രഞ്ജിത് 040 499 4006.